ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു
തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിന്റെ നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും സമാപിച്ചു. സെന്റർ മിനിസ്റ്റർ പാ. കെ. സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സെന്റർ ട്രഷററുമായ പീറ്റർ മാത്യു കല്ലൂർ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാ. കെ സി തോമസ്, ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ എന്നിവർ മുഖ്യസന്ദേശം നൽകി. സെന്റർ വൈസ് പ്രസിഡന്റ് പാ. റോയി ജോഷ്വ, സെക്രട്ടറി പാ. സ്റ്റാൻലി ജോസ്, പാ. ഡോ. പി. എം. ജോൺസൻ, സെന്റർ ശുശ്രൂഷകൻമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ സെന്റർ ഭാരവാഹികൾ, സഭാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐപിസി പെനിയേൽ ചർച്ച് പൊഴിയൂർ ശുശ്രൂഷകൻ പാ. അശോകൻ കാസ്ട്രോ കൃതജ്ഞത അറിയിച്ചു.
Post Views: 1,064