ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മേഖലാ മീറ്റിംഗുകൾ സമാപിച്ചു. സൗത്ത് സോൺ മുതൽ നോർത്ത് മലബാർ സോൺ വരെ നടന്ന പത്ത് മേഖല മീറ്റിംഗുകൾ സൂമിലൂടെ കഴിഞ്ഞ ഒരു മാസം കൊണ്ടാണ് പൂർത്തിയായത്.
മേഖലാ ഭാരവാഹിൾ, 62 ഡിസ്ട്രിക്റ്റ് സെക്രട്ടറിമാർ, 47 ഡിസ്ട്രിക്റ്റ് ശുശ്രുഷകന്മാർ, പ്രാദേശിക ശുശ്രൂഷകർ, അദ്ധ്യാപകർ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുത്തു.
എല്ലാ മേഖലാ സമ്മേളനങ്ങളിലും സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫും, സെക്രട്ടറി പാ. സാലു വർഗ്ഗീസും പങ്കെടുത്ത് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇദംപ്രഥമായി സൂമിലൂടെ നടന്ന ഈ സമ്മേളനങ്ങൾക്ക് സോണൽ ഭാരവാഹികൾ നേതൃത്വം നൽകി.
Post Views: 361