ഹരിയാന സ്റ്റേറ്റ് ഐപിസി മുൻ പ്രസിഡന്റായിരുന്ന പാ. കെ. വൈ. ഗീവർഗീസിന്റെ സംസ്കാരം മാർച്ച് 10 ന് ഡൽഹിയിൽ
ന്യൂ ഡൽഹി : മാർച്ച് 3 ന് നിത്യതയിൽ പ്രവേശിച്ച പാ. കെ. വൈ. ഗീവർഗീസ്ന്റെ (73) സംസ്കാര ശുശ്രൂഷകൾ മാർച്ച് 10 ന് രാവിലെ 9 മണി മുതൽ നടക്കുന്നതാണ്. ഭൗതീകശരീരം ലോധി റോഡിലുള്ള സെന്ററിനറി മെഥഡിസ്റ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ്. തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും. ഐപിസി ഗ്രീൻ പാർക്ക് സഭയുടെ ചുമതലയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാ. സാം ജോർജ് നേതൃത്വം നൽകുകയും പ്രധാന ശുശ്രൂഷ പാ. കെ. ജോയ് (ഐപിസി ഡൽഹി സ്റ്റേറ്റ് പേട്രൺ) നിർവഹിക്കുകയും ചെയ്യും.
ഹരിയാന സ്റ്റേറ്റ് ഐപിസി മുൻ പ്രസിഡന്റായിരുന്ന പാ. കെ. വൈ. ഗീവർഗീസ് (73) കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ വടക്കേ ഇന്ത്യയിൽ ക്രിസ്തുവിന്റെ സാക്ഷിയായി. ശാരീരിക ബലഹീനതകളാൽ 2017 ൽ എല്ലാ ഔദ്യോഗിക ചുമതലകളും ഐപിസി ക്ക് കൈമാറി. ഐപിസി മധ്യപ്രദേശ് സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറി, 1990 മുതൽ ഐപിസി വെസ്റ്റ് സെൻട്രൽ റീജിയന്റെ ചുമതലകൾ പാ. ഗീവർഗീസ് വഹിച്ചിട്ടുണ്ട്.
‘കർത്താവിന്റെ മടങ്ങി വരവും ലോകസംഭവങ്ങളും’, ‘സത്യവേദോപദേശങ്ങൾ’, ‘മൂന്നാം ലോക മഹായുദ്ധം’, ‘അന്ത്യകാല സംഭവങ്ങൾ’ തുടങ്ങി മലയാളത്തിലും ഇംഗ്ളീഷിലുമായി 45 ഓളം പുസ്തകങ്ങൾ രചിച്ചു.
വടക്കേ ഇന്ത്യയിൽ 11,000 ലധികം വ്യക്തികളെ 250 ലധികം ഗ്രാമങ്ങളിൽ നിന്നും സ്നാനപെടുത്തി. മാവേലിക്കര അറുനൂറ്റിമംഗലം മോടിവടക്കേതിൽ, പരേതരായ യോഹന്നാന്റെയും, തങ്കമ്മയുടെയും മൂത്ത മകനായ. പാ. കെ. വൈ. ഗീവർഗീസിന്റെ ഭാര്യ റോസമ്മ ഗീവർഗ്ഗീസാണ്. മക്കൾ : ക്രിസ്റ്റീന, വിൻസെന്റ്, ഫെബ, സ്റ്റീഫൻ.