പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C.) കേരള സംസ്ഥാന ഘടകം രൂപീകരിച്ചു

പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C.) കേരള സംസ്ഥാന ഘടകം രൂപീകരിച്ചു
(ജിനു വർഗ്ഗീസ്‌ പ്രസിഡൻ്റ്, ജെറി പൂവക്കാല സെക്രട്ടറി, ഫിന്നി ജോസഫ് ട്രഷറർ)

ചങ്ങനാശ്ശേരി : ലോകമെമ്പാടുമുള്ള മലയാളി പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ പ്രഥമ സംസ്ഥാന ഘടകം കേരളത്തിൽ രൂപീകരിച്ചു.
പത്തനാപുരം ഏ.ജി. ഗോസ്പൽ സെൻ്റർ സഭാംഗമായ ജിനു വർഗ്ഗീസ് പ്രസിഡൻ്റായും ചങ്ങനാശ്ശേരി IPC പ്രയർ ടവർ സഭ പാസ്റ്റർ ജെറി പൂവക്കാല സെക്രട്ടറിയായും ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാ. ഫിന്നി ജോസഫ് ട്രഷറാറായും നിയമിക്കപ്പെട്ടു.
സിസ്റ്റർ ജിൻസി സാം, പാ. ബ്ലസ്സൻ ജോർജ്ജ്, പാ. ചെറിയാൻ വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരായും പാ. ബിജേഷ് തോമസ്, സിസ്റ്റർ ഫേബ മനോജ്, പ്രിജോ ഏബ്രഹാം കാച്ചാണത്ത് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ബ്ലസ്സൻ മല്ലപ്പളളിയാണ് പ്രോഗ്രാം കോർഡിനേറ്റർ.

മാർച്ച് 6 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് ചങ്ങനാശ്ശേരി I.P.C. പ്രയർ ടവറിൽ വച്ചു നടന്ന PYC ജനറൽ കൗൺസിൽ “ലീഡേഴ്സ് സമ്മിറ്റി” നോടനുബന്ധിച്ചാണ് പ്രഥമ സംസ്ഥാന ഭരണസമതിയെ നിയമിച്ചത്.
ശ്രീ. സജി ചെറിയാൻ (MLA), ശ്രീ. വി. എസ്സ്. ജോയ് (KPCC ജനറൽ സെക്രട്ടറി) എന്നിവർ പുതിയ കമ്മറ്റിയംഗങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു. ശ്രീ. N. M. രാജു (PCI പ്രസിഡൻ്റ്), ശ്രീ. സനൽ കുമാർ (CPIM), ശ്രീ ബാലശങ്കർ, ശ്രീ. രാജൻ കണ്ണാട്ട്, ശ്രീ അനൂപ് ആൻറണി, ജസ്റ്റിൻ രാജ്, പാ. ബിജു ജോസഫ് തൃശ്ശൂർ, അജി കുളങ്ങര, ജോജി ഐപ്പ്‌ മാത്യൂസ് തുടങ്ങിയവരും പങ്കെടുത്തു.
ന്യൂ ഇന്ത്യാ ദൈവസഭ ജനറൽ പ്രസിഡൻ്റ് പാ. വി. എ. തമ്പി സമ്മേളനം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
പാ. ഷിബു K. മാത്യു സംസ്ഥാന കമ്മറ്റിയംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
എല്ലാ പെന്തെകോസ്തു യുവജന സംഘടനകളെയും പ്രതിനിധീകരിച്ചു ഇവാ. അജു അലക്സ് (P.Y.P.A), പാ. ജെറാൾഡ് (Y.P.E-S), പാ. ജെബു കുറ്റപ്പുഴ (Y.P.E-R), പാ. ബെന്നി ജോൺ (C.A) പാ. ബിനു എബ്രഹാം (CEM), പാ. ചെറിയാൻ വർഗ്ഗീസ് (YPCA), പാ. സാം പീറ്റർ (NIYF) തുടങ്ങി മറ്റു പല യുവജന പ്രസ്ഥാനങ്ങളിലെയും പ്രസിഡണ്ടുമാരും, ഭാരവാഹികളും, P.Y.C. ജനറൽ കൗൺസിൽ അംഗങ്ങളും, മേഖല- ജില്ലാ ചുമതലക്കാരും യോഗത്തിൽ പങ്കെടുത്തു.
“കേരള പെന്തെകോസ്ത് സമൂഹം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തെ അധികരിച്ചു പി.വൈ. സി. വക്താവ് പാ. ജെയ്സ് പാണ്ടനാട് പ്രബന്ധം അവതരിപ്പിച്ചു.
ക്രിസ്തീയ ശുശ്രൂഷയിൽ ആറു പതിറ്റാണ്ടു പൂർത്തിയാക്കിയ പാസ്റ്റർ V.A തമ്പിയെ അനുമോദിച്ചുകൊണ്ടുള്ള മെമൊൻ്റോ പെന്തക്കോസ്ത് യൂത്ത് കൗൺസിലിനു വേണ്ടി ശ്രീമതി വീണ ജോർജ്ജ് (MLA) സമ്മാനിച്ചു.
പെന്തക്കോസ്ത് സമൂഹത്തിൽനിന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ പ്രത്യേകം ആദരിച്ചു. കോവിഡ് പ്രതിരോധ രംഗത്തും ജീവകാരുണ്യ പ്രവർത്തന്നങ്ങളിലും സജീവമായി പ്രവർത്തിച്ച പി. വൈ. സി. ജനറൽ കൗൺസിൽ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ രാജീവ് ജോൺ പൂഴനാടിനെയും, പി. വൈ.സി. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാർലി വർഗ്ഗീസിനെയും അദ്ദേഹത്തിൻറെ മകനെയും, പാസ്റ്റർ ഡേവിസ്, പാസ്റ്റർ പി.ജി. വർഗീസ്, തുടങ്ങിയവരെയും യോഗം ആദരിച്ചു.
P.Y.C ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കൽ, ജനറൽ സെക്രട്ടറി റോയ്സൺ ജോണി, ട്രഷറർ ഫിലിപ്പ് ഏബ്രഹാം,
പാസ്റ്റർ ലിജോ ജോസഫ്, ബ്ലസൻ മലയിൽ ,പാസ്റ്റർ വില്യം മല്ലശ്ശേരി, പാസ്റ്റർ റെണാൾഡ് സണ്ണി, പാസ്റ്റർ ജെറി പൂവക്കാല, പാസ്റ്റർ തേജസ്, പാസ്റ്റർ മോൻസി ജോർജ്, പാസ്റ്റർ ഫിലിപ്പ് M. എബ്രഹാം , പാസ്റ്റർ സിബിച്ചൻ, പാസ്റ്റർ അനീഷ് ഉമ്മൻ,ഫിന്നി മല്ലപ്പള്ളി തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

2 + two =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5759009
Total Visitors
error: Content is protected !!