ആരാധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം : ചർച്ച് ഓഫ് ഗോഡ് ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) അക്കരനാട്ടിൽ
കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇരവിപേരൂർ സെന്റർ പാ. എം.വി.സാമുവൽ (62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവത്താഴ ശുശ്രൂഷക്കായി രണ്ടാം സങ്കീർത്തനത്തിലൂടെ പകരക്കാരനായി ഒരാൾ മരിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിച്ചാനന്തരം സമർപ്പണ ഗാനം പാടുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല മേപ്രാൽ സ്വദേശിയാണ്. ഭാര്യ: സുജ, മക്കൾ : ജോയൽ, ജസ്റ്റിൻ. മരുമകൾ : ആൻസി
(വാർത്ത : പാ. ഷൈജു തോമസ് ഞാറയ്ക്കൽ)
Post Views: 1,543