തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് സഭകളും പരിവർത്തിത ക്രൈസ്തവരും മുന്നണി പ്രകടന പത്രികകളിൽ ഇടം നേടി. ‘മതസൗഹാർദ്ദവും വിശ്വാസസംരക്ഷണവും’ എന്ന തലക്കെട്ടിലാണ് UDF പ്രകടനപത്രികയിൽ പെന്തെക്കോസ്ത് സഭകൾ എന്ന പരാമർശം ഉണ്ടായത്. പേജ് 62, 31 – )o വകുപ്പിലാണ് പെന്തെക്കോസ്ത് സഭകളുടെയും മറ്റ് സ്വതന്ത്ര സഭകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് UDF പ്രകടനപത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
‘മറ്റ് സാമൂഹ്യ വിഭാഗങ്ങൾ’ എന്ന തലകെട്ടിൽ LDF പ്രകടന പത്രികയിൽ പരിവർത്തിത ക്രൈസ്തവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകുമെന്ന് LDF വാഗ്ദാനം ചെയ്യുന്നു.
Post Views: 2,424