പെന്തെക്കോസ്ത് സമൂഹം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ …

പെന്തെക്കോസ്ത് സമൂഹം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ …

15-)o കേരള നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പങ്കാളികളാകുവാൻ കേരള കര ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ 2.74 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ തയ്യാറാകുമ്പോൾ, അവരിൽ 18 % ക്രൈസ്തവ വോട്ടർമാരാണ്. കേരള ജനസംഖ്യയിൽ ഏകദേശം 1% ഇല്ലാത്ത പെന്തെക്കോസ്ത് സമൂഹം താരതമേന്യ വളരെ കുറവെന്ന് തോന്നാമെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് വളരെ പ്രധാനപെട്ടതാണ്. ഇത്തരുണത്തിൽ പ്രമുഖ ദൃശ്യ വാർത്താ മാധ്യമത്തിന്റെ സർവ്വെയിൽ പെന്തെക്കോസ്ത് വിഭാഗത്തെ ഉൾപ്പെടുത്തിയത് ചിന്തനീയമാണ്.

2011 ലെ UDF സർക്കാരിൽ നിന്ന് 2016 ൽ ഭരണം മാറി LDF അധികാരമേൽക്കുമ്പോൾ, 2011 ലേക്കാളും 24 സീറ്റുകൾ അധികം നേടി 91 അംഗങ്ങളുടെ ബലത്തിലാണ് ഭരണസാരഥ്യം ഏറ്റെടുത്തത്. 2016 ൽ, 6 നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം, ആയിരം വോട്ടുകളേക്കാൾ കുറവായിരുന്നു. 28 സാമാജികരുടെ ഭൂരിപക്ഷം 5,000 വോട്ടുകളേക്കാൾ കുറവായിരുന്നു. ഇവിടെയാണ് ഓരോ വോട്ടിന്റെയും പ്രസക്തി. ദശാബ്ദങ്ങളായി രണ്ട് മുന്നണികൾ മാത്രം കേരള രാഷ്ട്രീയത്തിൽ മുഖം മിനുക്കിയെങ്കിൽ, ഇന്ന് മൂന്നാം മുന്നണിയെയും മറികടന്ന് ട്വന്റി 20, ജനപക്ഷം, V4 Kochi പോലുള്ള സ്വതന്ത്ര കക്ഷികളും കളം നിറഞ്ഞിരിക്കുന്നു. ‌

അടുത്ത 5 വർഷം നമ്മെ നയിക്കേണ്ട സാമാജികരെ തിരഞ്ഞെടുക്കുമ്പോൾ, പെന്തെക്കോസ്ത് സമൂഹം ആർക്ക് വോട്ട് നൽകണം ?
നീതി നിഷേധിക്കപ്പെട്ട്, വ്യാജ തീവ്രവാദ കുറ്റാരോപണത്താൽ NIA യാൽ ജയിലിലായിരിക്കുന്ന ഏറ്റവും പ്രായമുള്ള സ്റ്റാൻ ലൂർദ് സ്വാമി എന്ന കത്തോലിക്ക പുരോഹിതനെ നമുക്ക് മറക്കുവാൻ കഴിയുകയില്ല. പൗരന്റെ വസ്ത്രധാരണം ചോദ്യം ചെയ്യപ്പെട്ട് UP യിൽ അധിക്ഷേപിക്കപെട്ട കന്യാസ്ത്രീകൾ, ഹാഗിയ സോഫിയ, ലൗവ് ജിഹാദ്, ശുശ്രുഷകന്മാരും വിശ്വാസികളും നേരിടുന്ന വർഗ്ഗീയ ആക്രമണങ്ങൾ, ആരാധനാ സ്വാതന്ത്ര്യം, തുടങ്ങിയവയിൽ നിങ്ങളുടെ സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും നിലപ്പാടെന്താണ് ? ദളിത് ക്രൈസ്തവരോടുള്ള മുന്നണികളുടെ അവഗണനയിൽ മാറ്റം വരണം. നാളെകളിൽ ഭാരതം അഭിമുഖരിക്കുവാൻ പോകുന്ന കാർഷിക സമരം, പൗരത്വ ബിൽ, ഏകീകൃത സിവിൽ കോഡ് എന്നിവയിൽ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണം.
എന്തിന്, ഇങ്ങ് കേരളത്തിൽ അരങ്ങേറിയ കൊടുങ്ങലൂരിലെ പാസ്റ്ററിന്റെ നേരെയുള്ള ആക്രമണം, AG പറന്തൽ കൺവൻഷൻ ഗ്രൗണ്ട്, ചർച്ച് ഓഫ് ഗോഡ് കുമ്പനാട് ഗേറ്റ് മാറ്റം, ഐപിസി മുള്ളറാംകോട് ആരാധന തടയൽ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങൾ നാം മറക്കരുത്.
ഗണ്യമായ പെന്തെക്കോസ്ത് വോട്ടുകളുള്ള കോഴിക്കോട് നോർത്ത്, നിലമ്പൂർ, പെരുമ്പാവൂർ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര,  അടൂർ, റാന്നി, കോന്നി, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കാട്ടാക്കട, പാറശാല എന്നീ മണ്ഡലങ്ങളിൽ ഓരോ വോട്ടും വളരെ നിർണ്ണായകമാണ്.
തീവ്രവർഗീയ കാഴ്ച്ചപ്പാടുള്ള ഫാസിസ്റ്റ് ശക്തികൾ അരങ്ങ് വാഴുമ്പോൾ, ഒരിക്കലും നിയമ നിർമ്മാണ സഭയിൽ ഇപ്രകാരമുള്ള വികല ആശയങ്ങളുള്ളവർ കടന്ന് കൂടരുത്. മതമൈത്രി, സാമൂഹിക നീതി, മികച്ച ചികിത്സ, സുരക്ഷിത പാർപ്പിടം, ഉന്നത വിദ്യാഭ്യാസം, അഴിമതി രഹിത പൊതുവിതരണം, മികവുറ്റ പൊതുമരാമത്ത്, അങ്ങനെ സമസ്ത മേഖലകളിലും കേരളം വളരട്ടെ. നീതിയുടെയും നന്മയുടെയും സൽഭരണത്തിൻ്റെയും വക്താക്കളായി നമ്മുടെ സാമാജികർ തീരട്ടെ, വളരെ ചിന്തിച്ച് വോട്ട് ചെയ്യാം; നല്ല നേതൃത്വത്തിനായി പ്രാർത്ഥിക്കാം.
നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി തീരട്ടെ.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5767550
Total Visitors
error: Content is protected !!