May 8, 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാമിന്റെ വിശ്വാസത്തെ പ്രകീർത്തിക്കുന്ന പദപ്രയോഗങ്ങൾ നോക്കുക. വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു, പൂർണ്ണമായി തനിക്ക് സാധിച്ചു കിട്ടേണ്ട കാര്യം സാധിക്കാതിരിക്കവണ്ണം അണിനിരന്ന സകല പ്രതിബന്ധങ്ങളെയും താൻ കണക്കിലെടുത്തു. എങ്കിലും താൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല. അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു (അപ്പൊ :9:22) സാറയുടെ വിശ്വാസത്തെ പരിശുദ്ധാത്മാവ് പുകഴ്ത്തുന്നത് നോക്കുക. (എബ്രാ :11:11,12) നമ്മുടെ വിശ്വാസത്താൽ ദൈവത്തിന്റെ സത്യത്തിന് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (67) Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 8:00-9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും Read More »

CEM കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടുന്നു

കൈതക്കോട് : CEM കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടും. സീനിയേഴ്സ് (21-45 വയസ്സ്), ജൂനിയേർസ് (10-20 വയസ്സ്) എന്നീ വിഭാഗങ്ങളിലാണ് ബൈബിൾ ക്വിസ് ക്രമീകരിച്ചിരിക്കുന്നത്. സീനിയേഴ്സിന് യെഹെസ്കേൽ, വെളിപ്പാട് പുസ്തകങ്ങളും, ജൂനിയേഴ്സിന് മർക്കോസ്, 1 കൊരിന്ത്യർ എന്നിവയാണ് പാഠഭാഗം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മെയ് 25 ന് മുൻപായി രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് : ജോബ് ഷാജി (+91 95449 94474), ജോസ് ജോർജ് (+91 97443 51755)

CEM കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടുന്നു Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +965

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു Read More »

AG മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടുന്നു

പുനലൂർ : AG മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 7:00 – 8:30 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. AGMDC സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : 99469 03750, 94966 27678

AG മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ

തിരുവല്ല : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. രമണി യോഹന്നാനാണ് ഭാര്യ. മക്കൾ : ബ്ലെസ്സി ബിബിൻ, ഡോ. ബ്ലെസ്സൺ യോഹന്നാൻസംസ്കാരം : ഇന്ന് (മെയ് 8 ന്) തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ Read More »

വാഴൂർ കുളങ്ങരവയലിൽ ജോഷുവ ജിജോ (10) അക്കരനാട്ടിൽ

വാഴൂർ : വാഴൂർ കുളങ്ങരവയലിൽ ജിജോ മാത്യുവിന്റെയും മോൻസി ജിജോയുടെയും മൂത്ത മകൻ ജോഷുവ ജിജോ (10) അക്കരനാട്ടിൽ പ്രവേശിച്ചു. ജോനാഥാൻ, ജെറോം, ജെയ്ഡൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) നടത്തപ്പെടും.

വാഴൂർ കുളങ്ങരവയലിൽ ജോഷുവ ജിജോ (10) അക്കരനാട്ടിൽ Read More »

error: Content is protected !!