കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +965 5145 5057 , +965 9750 4099
Post Views: 366