തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പാറശ്ശാല ചെറുവാരക്കോണം യഹോവ നിസ്സി അസ്സംബ്ലീസ് ഓഫ് ഗോഡ് ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി സീനിയർ ശുശ്രുഷകൻ പാ. എൻ. പീറ്റർ അറിയിച്ചു. വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ 300 ൽ അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. അടുത്ത ദിവസങ്ങളിൽ തന്നെ ഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
Post Views: 2,552