രാമേശ്വരം : ബോഡി ഓഫ് ക്രൈസ്റ്റ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റും, പ്രസിദ്ധ സുവിശേഷകനുമായ പാ. മോസസ് പൗലോസ് എന്ന പാ. എം. പൗലോസ് ഇന്ന് (മെയ് 26 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച് ചില ആഴ്ചകളായി ചികിത്സയിലായിരുന്ന പാ. പൗലോസിന് ഹൃദയാഘാതവും നേരിട്ടു. രാമേശ്വരം കേന്ദ്രമായി സുവിശേഷ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന പാ. പൗലോസ്, ഏകദേശം 5000 സുവിശേഷകരെ വാർത്തെടുക്കുകയും, 185 ലധികം സഭകൾ സ്ഥാപിക്കുകയും ചെയ്തു. ‘His Final Words: A Discipleship Manual’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ് പാ. പൗലോസ്. സരോജം പൗലോസാണ് ഭാര്യ.
മക്കൾ : ബില്ലി ഗ്രഹാം, ഇസ്രായേൽ പൗലോസ്, സൂസന്ന, മേരി ക്രിസ്റ്റീന, പെർസിസ്, സാറ
സംസ്കാരം പിന്നീട്.
Post Views: 471