തിരുവല്ല : കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള സെമിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ (PYC) ജൂൺ 7 ന് നടക്കും. വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ ആരംഭിക്കുന്ന സെമിനാറിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തും.
പി.വൈ.സി. ജനറൽ- സ്റ്റേറ്റ് കൗൺസിലുകൾ സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിലെ
വിവിധ പെന്തെകോസ്ത് സഭകളുടെ അദ്ധ്യക്ഷൻമാരും യുവജനപ്രസ്ഥാനങ്ങളുടെ ചുമതലക്കാരും, പെന്തെക്കോസ്ത് മാധ്യമപ്രവർത്തകരും പങ്കെടുക്കും.
Zoom ID : 815 939 799 44
കൂടുതൽ വിവരങ്ങൾക്ക്: 96 3333 5211
Post Views: 1,195