കുമ്പനാട് : കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്) നടക്കും. പാ. സാം ദാനിയേലിന്റെ (ഐപിസി പാമ്പാടി സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ശ്രീമതി രമ്യാ ഹരിദാസ് (M.P., ആലത്തൂർ) പൊതുയോഗം ഉത്ഘാടനം ചെയ്യും. വൈകിട്ട് 3 ന് വടക്കഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. സാം ജോർജ്ജ് (ഐപിസി ജനറൽ സെക്രട്ടറി) ശിലാസ്ഥാപന ശുശ്രുഷ നിർവഹിക്കും. അജി കല്ലുങ്കൽ (PYC ജനറൽ പ്രസിഡന്റ്) മുഖ്യാതിഥിയായിരിക്കും.
PYPA കേരള സ്റ്റേറ്റ് ഭാരവാഹികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : 95676 75635, 95671 83010, 93493 89473
Post Views: 578