മുംബൈ : ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) ആഭിമുഖ്യത്തിൽ ദ്വിദിന വെർച്യുൽ കൺവൻഷനും സംയുക്ത ആരാധനയും ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന് നടക്കും. പാസ്റ്റർമാരായ പാ. ജോ തോമസ് (ബാംഗ്ലൂർ), പാ. സുധീർ കുറുപ്പ് (കേരള), പാ. സാമുവൽ ജോൺ (ഐ.പി.സി.എൻ.ആർ, പ്രസിഡന്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സുവി. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഒക്ടോബർ 3 ഞായറാഴ്ച രാവിലെ 9:30 മുതൽ വെസ്റ്റ് സോണിലെ സഭകളുടെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. സോണൽ പ്രസിഡന്റ് പാ.രാജു പി. നായർ, പാ. സജി സൈമൺ, പാ. ജസ്റ്റസ് തങ്കച്ചൻ തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 524