പായിപ്പാട് : ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് (82) ഒക്ടോബർ 5 ന് അക്കരനാട്ടിൽ പ്രവേശിച്ചു. നാളിത് വരെ 1973 ൽ സ്ഥാപിതമായ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ നേതൃത്വം വഹിച്ചു. കേരള പെന്തെക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയായി സേവനാമനിഷ്ഠിച്ചിട്ടുണ്ട്. ‘സഭാവാർത്തകൾ’ പ്രസിദ്ധീകരിച്ച ‘2020 : പ്രതീക്ഷകളും പ്രതിസന്ധികളും – (ദൈവസഭയും സഭാ വളർച്ചയും)’ എന്ന പംക്തി ശ്രദ്ധേയമായിരുന്നു.
ഭാര്യ : മേഴ്സി തോമസ്. ജോർജ് തോമസ്, തോമസ് ടി. ഫിലിപ്പ്, സ്റ്റാൻലി ഫിലിപ്പ്, സോണി ഫിലിപ്പ് എന്നിവരാണ് മക്കൾ.
സംസ്കാരം പിന്നീട്.
Post Views: 747