തിരുവല്ല : തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ് നവംബര്‍ 6 ന് ആരംഭിക്കും. ഓണ്‍ലൈനായി നടക്കുന്ന ട്രെയ്നിംങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് നവംബർ മൂന്നിന് സമാപിക്കും. ബാല ശുശ്രൂഷയുടെ സമസ്തമേഖലകളും ട്രെയ്നിംങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും.
ആഴ്ചയിൽ ഒരിക്കൽ വീതമുള്ള (ശനി രാത്രി 8.30-10:00 pm IST) ആറ് മാസത്തെ കോഴ്സാണ് ഇത്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://tinyurl.com/icetitraining
കൂടുതൽ വിവരങ്ങൾക്ക് : http://www.iceti.in
Post Views: 337