കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-മത് ജനറൽ ക്യാമ്പ് ‘എക്സോഡസ് സീസൺ IV’, ഇന്ന് (ഡിസം. 23) മുതൽ 25 ശനി വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ 8 ന് രജിസ്ട്രേഷൻ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 4 ന് ക്യാമ്പ് സമാപിക്കും.
ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. തീം അവതരണം, സിമ്പോസിയം, മിഷൻ ചലഞ്ച്, ഗാന പരിശീലനം, കാത്തിരുപ്പ് യോഗം, കൗൺസിലിംഗ്, സെഷൻ, ആദരിക്കൽ ചടങ്ങ്, ടാലെന്റ് നൈറ്റ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്ത 200 പേർക്കാണ് പ്രവേശനം.
പാസ്റ്റർ. സാംകുട്ടി ജോൺ ചിറ്റാർ, അജി കല്ലുങ്കൽ എന്നിവരെ ജന. കൺവീനർമാരായും, പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല, ഫിന്നി പി. മാത്യു എന്നിവർ കൺവീനർമാരും, പത്തനംതിട്ട മേഖലയിലെ മുൻ പി വൈ പി എ ഭാരവാഹികളെയും ഉൾപ്പെടുത്തി ക്യാമ്പ് കമ്മിറ്റി പ്രവർത്തിക്കുന്നു.
പി വൈ പി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുവി. അജു അലക്സ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ബെറിൽ ബി. തോമസ്, സുവി. ഷിബിൻ ജി. ശാമുവേൽ, പാ. ഷിബു എൽദോസ്, സന്തോഷ് എം. പീറ്റർ, വെസ്ലി പി. എബ്രഹാം, പാ. തോമസ് ജോർജ് കട്ടപ്പന, സംസ്ഥാന പിവൈപിഎ ജനറൽ കോർഡിനേറ്റർ ജസ്റ്റിൻ രാജ്, ജോയിന്റ് കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.
(വാർത്ത : സന്ദീപ് വിളമ്പുകണ്ടം – ക്യാമ്പ് മീഡിയ കൺവീനർ)