‘ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം‘, പാ. സജി ജോർജ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി)
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം
? ‘ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി’ എന്ന ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നോ
ഇല്ല. അപ്രതീക്ഷിതമായി എന്നിൽ വന്ന് ചേർന്നതാണ് ഈ ഉത്തരവാദിത്വം
? ചർച്ച് ഓഫ് ഗോഡിൽ വഹിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഏതെല്ലാം
സൺഡേ സ്കൂൾ ഹൈറേഞ്ച് മേഖല ഡയറക്ടർ, സഭയുടെ തീരദേശ മേഖല ഡയറക്ടർ, ഇവാഞ്ചലിസം സ്റ്റേറ്റ് സെക്രട്ടറി, പ്രെയർ സെൽ ഡയറക്ടർ, സെന്റർ പാസ്റ്റർ എന്നീ പദവികൾ വഹിച്ചു
? ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ
കോവിഡ് – 19 നിമിത്തം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും വലുത്. സഭയെ സ്നേഹിക്കുന്ന, സാമ്പത്തികമായി സഹായിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള അനേകരുടെ ജോലി നഷ്ടപ്പെട്ടു, കേരളത്തിൽ ആരാധനാലയത്തിനുണ്ടായ നിയന്ത്രണങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി ഉളവാക്കി.
? ചർച്ച് ഓഫ് ഗോഡ് തിരെഞ്ഞെടുപ്പ് സംവിധാനത്തോടുള്ള അഭിപ്രായം
ഇതര പെന്തകോസ്ത് പ്രസ്ഥാനങ്ങളെക്കാളും ഏറ്റവും സുതാര്യവും, വിശ്വസനീയവുമായ രീതിയിലാണ് ദൈവസഭയുടെ തിരഞ്ഞെടുപ്പ് സംവിധാനം.
? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നവർ
എന്റെ ഉയർച്ചക്ക് വേണ്ടി സഹായിച്ചവർ അനേകരുണ്ട്, അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.
? സുവിശേഷ വേലയിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം
അങ്ങനെ ഒരു സന്ദർഭം ഇല്ല, ഇതുവരെയും കൃപയാൽ കർത്താവ് നടത്തി.
? ശുശ്രുഷിച്ച സഭകൾ
വിളക്കുവെട്ടം മിഷൻ സ്റ്റേഷൻ, പാണാംകുഴി, പെരുവ, വെള്ളൂർ എച്ച്.പി.സി., കൂത്താട്ടുകുളം, ചെന്നാമറ്റം, കുമിളി, പാക്കിൽ, കൊല്ലം, കൊട്ടാരക്കര എന്നീ സഭകളിൽ ശുശ്രുഷിപ്പാൻ ദൈവം അവസരം നൽകി.
? സ്വദേശം / വീട് / മാതാപിതാക്കൾ
കൊട്ടാരക്കര കോക്കാടാണ് ജന്മദേശം, പിതാവ് ജോർജുകുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു. പൊന്നമ്മ ജോർജ്ജാണ് മാതാവ്.
? കുടുംബം
ഭാര്യ – സാലി; മൂന്ന് മക്കൾ – എബി, എൽബ, അബി
? ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൽ ചെയ്തെടുക്കുവാൻ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികൾ
സഭാ നേതൃത്വത്തോട് ചേർന്ന് സഭയുടെ ആത്മീയ, ഭൗതീക മേഖലയിൽ ആവോളം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു.