മൈസൂർ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ മെയ് 26-29 വരെ മൈസൂർ കടകോള ശാലോം ഹാളിൽ നടക്കും. കർണാടക സ്റ്റേറ്റ് ഓവർസീർ പാ. എം. കുഞ്ഞപ്പി ഉത്ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്), പാ. വി. ടി. എബ്രഹാം (സൂപ്രണ്ട്, SIAG), കെ. ജെ. തോമസ് (കുമിളി), പി. സി. ചെറിയാൻ (റാന്നി), ഇ. ജെ. ജോൺസൺ (കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ്) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സാംസൺ ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക് നേതൃത്വം നൽകും. മെയ് 29 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി മഹായോഗം സമാപിക്കും.
Post Views: 301