‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പാപത്തിൻ കീഴിൽ, ന്യായപ്രമാണതിൻ കീഴിൽ ഇരുന്നപ്പോൾ അവൻ വന്ധ്യനായിരുന്നു. ഇപ്പോഴോ സമൃദ്ധിയായ ആത്മീക ഫലങ്ങൾ. ക്രിസ്തുവിന്റെ ശരീരം മുഖാന്തരം മരിച്ചിരിക്കുന്നു. ക്രിസ്തു നമുക്ക് വേണ്ടി പ്രായശ്ചിത്തമായി മരിച്ചത് പോലെ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ വേറൊരുവൻ ആയി. വിശ്വാസി ഭർത്താവിനോടെന്ന പോലെ കർത്താവിനോട് വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നു എന്ന് പല ഭാഗത്തും കാണുന്നു. (1 കോരി :6:23) ക്രിസ്തു ജീവന്റെ പുതുക്കത്തിൽ ഉയിർത്തെഴുന്നേറ്റതിനാൽ ഇനി മരിക്കയില്ല. (6:9). അത് കൊണ്ട് ഈ പുതിയ വിവാഹബന്ധം പഴയത് പോലെ മരണത്താൽ വിച്ഛേദിക്കപ്പെടുന്നില്ല.
7:5 നാം ജഡത്തിലായിരുന്നപ്പോൾ.
ഇത് വീണ്ടും ജനിക്കാത്ത അവസ്ഥയെ കാണിക്കുന്നു. (യോഹ :3:6). ആ ജഡത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ സാധ്യമല്ല. (റോമാ : 8:8) മരണത്തിന് ഫലം കായ്ക്കുക. മരണമാകുന്ന ഫലം എന്ന് പറയാം. (6:21) ദുഷ്പ്രവർത്തികളുടെ ഫലം മരണമാണല്ലോ. വ്യാപാരിച്ചു പൊന്നു. വ്യാപാരം എന്നാൽ പ്രവർത്തനം എന്നാണർത്ഥം. (2 കോരി :4:12, എഫെ :3:20)
ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ. ഈ പാപരാഗങ്ങൾ ന്യായപ്രമാണത്താൽ എങ്ങനെ ഉണർത്തപെട്ടു എന്ന് വാ. 8,11,13 നോക്കുക.
7:6 ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്ക കൊണ്ട്. ക്രിസ്തുവിനോട് കൂടിയുള്ള മരണം, പാപത്തിനുള്ള മരണം മരിച്ചത് കൊണ്ട് ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളവരായിരിക്കുന്നു. അക്ഷരത്തിന്റെ പഴക്കം ന്യായപ്രമാണത്തിന്റെ കല്പനകളെ ബാഹ്യമായി അനുസരിച്ചത് കൊണ്ടുള്ള സേവനം. ഇങ്ങനെ ദൈവത്തെ സ്നേഹിക്കാൻ (സേവിക്കാൻ) പൗലോസ് നിഷ്ഫലമായി ശ്രമിച്ചു. എങ്കിലും പിന്നത്തേതിൽ താൻ അതിനെ വിവരിക്കുന്നത് അത് ജഡത്തിലുള്ള ആശ്രയം എന്നാണ്. (ഫിലി :3:3,4) ആത്മാവിന്റെ പുതുക്കം. ആത്മാവിൽ ജീവിക്കുന്ന വിശ്വാസിയുടെ പുതിയ ജീവിതം. (6:11,8:9). ന്യായപ്രമാണസംബന്ധമായി മരിച്ചതിന്റെ രണ്ടാമത്തെ സാധ്യത ആത്മാവിന്റെ പുതുക്കത്തിൽ ക്രിസ്തുവിനെ സേവിക്കുക എന്നതാണ്. വിശുദ്ധിക്ക് പ്രതിബന്ധം – പാപം, സ്വയം (7:7-25)