‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (102)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
7:18 നന്മ ചെയ്യുവാനുള്ള താല്പര്യം എനിക്കുണ്ട്, പ്രവർത്തിക്കുന്നതോ ഇല്ല. നന്മ ഇച്ഛിക്കാൻ എനിക്ക് കഴിയും, പ്രവർത്തിക്കുന്നതോ ഇല്ല, എന്നാണാശയം. എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല. “ഇവിടെ പറയുന്നത് വീണ്ടും ജനിച്ച ഒരാളുടെ കാര്യമാണ് എന്നതിന് തർക്കമില്ല. വീണ്ടും ജനിക്കാത്തവൻ ജഡമല്ലാതെ മറ്റെന്താണ് ? അവന്റെ ചിത്തവും മനഃസാക്ഷിയും മലിനമായിരിക്കുന്നു.
7:19 15-)o വാക്യം നോക്കുക.
7:21 ഒരു പ്രമാണം ഞാൻ കാണുന്നു. വാ. 15,19 ൽ പറഞ്ഞത് പോലെ മാനസിക വൈരുദ്ധ്യം എന്ന പ്രമാണം. ‘ഞാൻ കാണുന്നു’ എന്ന് വച്ചാൽ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഞാൻ മനസ്സിലാക്കുന്നു എന്നർത്ഥം.
7:22 …. എന്റെ ഉള്ളം കൊണ്ട് അകത്തെ മനുഷ്യൻ (എഫെ : 3:16) പുറത്തെ മനുഷ്യന് എതിര് (2 കോരി :4:16). ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. മനസ്സും ഹൃദയവും പങ്ക് ചേരുന്ന സന്തോഷം വീണ്ടും ജനിക്കാത്തവന് അത് അപരിചതമത്രെ. 7:23 ബുദ്ധി (ലുക്കോ : 24:45, 1 കോരി :14:14). “ബുദ്ധിയുടെ പ്രമാണം എന്നത് മിക്കവാറും ‘ദൈവത്തിന്റെ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു. ‘പോരാടുന്ന’ പുതിയനിയമത്തിൽ ഇവിടെ മാത്രമേയുള്ളൂ. എന്നെ ബദ്ധനാക്കിക്കളയുന്നു (2 കോരി :10:5; ലുക്കോ :21:24) എന്നെ യുദ്ധത്തടവുകാരനാക്കുന്നു എന്നർത്ഥം.
പാപപ്രമാണം : അവന്റെ അവയങ്ങളെ മാത്രമല്ല, അവനെത്തന്നെ അടിമയാകുന്നു.
7:22,23 .. ഈ രണ്ട് വാക്യങ്ങളിൽ മൂന്ന് കാര്യങ്ങൾ കാണുന്നു. രസിക്കുന്നു, കാണുന്നു, ബദ്ധനാക്കിക്കളയുന്നു.
1) ഉള്ളംകൊണ്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. ഈ ഭാഗത്ത് പറയുന്ന മനുഷ്യൻ വീണ്ടും ജനിച്ചവനാണ്. അല്ലെങ്കിൽ, ‘ഞാൻ വെറുക്കുന്നു’ എന്ന് പറയാൻ സാധ്യമല്ല. ന്യായപ്രമാണത്തിൽ രസിക്കുന്നു എന്ന് പറയാൻ സാധ്യമല്ല. (വാ. 16) ‘ഞാൻ അരിഷ്ട മനുഷ്യൻ’എന്ന് നിലവിളിക്കാൻ സാധ്യമല്ല. കാരണം, അവൻ പാപത്തിന്റെ കുറ്റത്തിൽ നിന്നുമുള്ള വിടുതലല്ല, ശക്തിയിൽ നിന്നുള്ള വിടുതലാണ് ആഗ്രഹിക്കുന്നത്. ‘സർവ്വോപരി ‘ജയം നൽകുന്ന ദൈവത്തിന് സ്തോത്രം’എന്ന് പറയാനും അവന് സാധ്യമല്ല.
2) കാണുന്നു. ഒരു പാപപ്രമാണം ഇന്ന് തന്നെ ഭരിക്കുന്നു.
3) ബദ്ധനാക്കിക്കളയുന്നു. ഈ പാപപ്രമാണം എന്നെ ബന്ധിച്ചിരിക്കുന്നു.