October 10, 2022

ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ നിത്യതയിൽ

തിരുവനന്തപുരം : ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ ഒക്ടോ. 10 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. 1982 – 1990 വരെ ഏ. ജി. മലയാളം ഡിസ്ട്രിക്ട്ന്റെ സൂപ്രണ്ടായിരുന്നു പരേതയുടെ ഭർത്താവ് പാ. പി. ഡി. ജോൺസൺ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ നിത്യതയിൽ Read More »

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന്

പത്തനാപുരം : PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് ക്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. രെജിസ്ട്രേഷൻ രാവിലെ 8:30 യ്ക്ക് ആരംഭിക്കും. സെന്റർ തലങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത.      കൂടുതൽ വിവരങ്ങൾക്ക് : ഷിബിൻ ഗിലെയാദ്‌ (സെക്രട്ടറി) +91 99476 91221, റോഷൻ ഷാജി (താലന്ത് കൺവീനർ) +91 95442 66417  

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് Read More »

‘ഇതാ, നോഹയുടെ കാലം’ – 26

‘ഇതാ, നോഹയുടെ കാലം’ – 26പാ. ബി. മോനച്ചൻ, കായംകുളം 14 മനുഷ്യജീവൻ വില്പനയ്ക്ക് ഒരു കാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിന് ശാസ്ത്രം ജന്മം നൽകിയപ്പോൾ ലോകം അത്ഭുതം കൂറി. എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന നമ്മെ അമ്പരിപ്പിച്ചു കൊണ്ട് ഇന്ന് സ്ത്രീപുരുഷ ബന്ധം കൂടാതെ തന്നെ കേവലം കോശങ്ങളുടെ സങ്കലനത്തിൽ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെ പ്രത്യുല്പാദനം നടത്താമെന്ന് ചില ശാസ്ത്രജ്ഞന്മാർ തെളിയിച്ചിരിക്കുന്നു. ഇതൊരു പുതിയ ആശയമായി ചിലർക്കൊക്കെ തോന്നാം. എങ്കിലും വിശുദ്ധവേദപുസ്തകം ഇവയെകുറിച്ചൊക്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഇതാ, നോഹയുടെ കാലം’ – 26 Read More »

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പാ. ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്  (വൈസ് പ്രസിഡന്റുമാർ) പാ. ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ), എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്. ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ  പൊതുയോഗത്തിൽ ഇലക്ഷൻ കമ്മിഷണറായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ്

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

error: Content is protected !!