കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പാ. ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ് (വൈസ് പ്രസിഡന്റുമാർ) പാ. ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ), എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്.
ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഇലക്ഷൻ കമ്മിഷണറായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ പ്രവർത്തിച്ചു.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 230