ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ), പാസ്റ്റർ വിൽസൻ ബേബി (വൈസ് പ്രസിഡൻ്റ് ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർ സി.ടി.എബ്രഹാം (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയൻ്റ് സെക്രട്ടറി), പാസ്റ്റർ സീജോ ജോയി (പ്രമോഷനൽ സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പാസ്റ്റർ പി.സി.സേവ്യർ (റീജിയൻ അഡ്മിനിസ്ട്രേറ്റർ), റിനോൾഡ് എബനേസർ (ജനറൽ കൗൺസിൽ മെംബർ), തോമസ് മാത്യു (നോർത്തേൺ അയർലൻ്റ് കോ-ഓർഡിനേറ്റർ) എന്നിവർ അടങ്ങുന്ന 42 അംഗ റീജിയൻ കൗൺസിൽ നിലവിൽ വന്നു.
(വാർത്ത : അജിൻ തോമസ്, മാവേലിക്കര)
Post Views: 2,002