കാസർഗോഡ് : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 17 വരെ ‘കേരളാ വിമോചന യാത്ര 2022’ നടക്കും . കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ, തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് എതിരെ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ബോധവൽക്കരണം നടത്തും .
കാസർഗോഡ് ആരംഭിക്കുംന യാത്ര അസ്സംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം ഉത്ഘാടനം ചെയ്യും. നോർത്തേൺ സോൺ അസിറ്റന്റ് എക്സൈസ് കമ്മിഷണർ വൈ. ഷിബു ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ. ജോൺസൻ അധ്യക്ഷനായിരിക്കും. 17 ന് തിരുവനന്തപുരത്തു നടക്കുന്ന സമാപന സമ്മേളനം മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. ശാമുവേൽ ഉത്ഘാടനം ചെയ്യും. യാത്രക്ക് ഇവാഞ്ചലിസം കമ്മിറ്റി നേതൃത്വം നൽകും. വിവിധ സഭാ നേതാക്കന്മാർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.