തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം, ഡിസം. 3 ന് തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, CEM) അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. എ. അനിയൻ വചനശുശ്രുഷ നിർവഹിക്കും. താലന്ത് പരിശോധന, വാർഷിക പരീക്ഷ, മെഗാ ബൈബിൾ ക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം മന്ദമരുതി (ഡയറക്ടർ, സൺഡേ സ്കൂൾ), റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ), പാ. സാംസൺ പി. തോമസ് (ജനറൽ സെക്രട്ടറി, CEM)
Post Views: 1,683