ചെങ്ങമനാട് : ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ‘കുടുംബജീവിതത്തിൽ ധനവും മാനവും വേദപുസ്തക അടിസ്ഥാനത്തിൽ’ എന്ന വിഷയത്തിൽ ഫാമിലി സെമിനാർ നടക്കും. ചെങ്ങമനാട് തരകൻസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്കാരംഭിക്കുന്ന സെമിനാറിൽ പാ. പ്രിൻസ് തോമസ്, റാന്നി മുഖ്യപ്രഭാഷണം നടത്തും. ഗ്ലോറിയസ് ബീറ്റ്സ്, കൊട്ടാരക്കര ഗാനശുശ്രഷയ്ക്ക് നേതൃത്വം നൽകും. ഇവാ. ലിജോ കുഞ്ഞുമോൻ, ഇവാ. ജോൺസൺ ഡേവിഡ് അടൂർ, സുജിത് സുനിൽ, മെറിൻ റെജി എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോർജ് വർഗീസ് (+91 94467 96734, +91 94957 52864, +91 82899 72609)
Post Views: 1,372