ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രഭാ ടി. തങ്കച്ചൻ, സുഭാഷ് കുമരകം, സിസ്. അന്നാ കണ്ടതിൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇറ്റെർണൽ വോയ്സ് മാവേലിക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 253