കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജെലിസം (WME) സഭകളുടെ 74 – )o കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനു. 9-15 വരെ നടക്കും. വിദേശ രാജ്യങ്ങളിലെ പെന്തെക്കോസ്ത് സഭാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ജനു. 14 ന് സ്നാന ശുശ്രുഷയ്ക്ക് പാസ്റ്റർമാരായ എം. എം. മത്തായി, പി. പി. കുര്യൻ, എം. സി. വർഗീസ്, ജെയിംസ് വി. ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകും. സൺഡേ സ്കൂൾ, യൂത്ത് ഫെലോഷിപ്പ്, സംയുക്ത സമ്മേളനം, മിഷനറി സമ്മേളനം, ലേഡീസ് ഫെലോഷിപ്പ് വാർഷികം, സംയുക്ത ആരാധനാ എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും.
കൺവൻഷൻ ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. പാ. ഡോ. ഓ. എം. രാജുകുട്ടി, പാ. ജെയിംസ് വി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റി കൺവൻഷൻ ക്രമീകരണങ്ങൾക്കായി പ്രവർത്തനമാരംഭിച്ചു.
Post Views: 172