മസ്കറ്റ് : മധ്യ പൂർവ്വേഷ്യയിലെ എറ്റവും വലിയ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളിലൊന്നായ ഒമാൻ പെന്തക്കോസ്തു അസംബ്ലി അമ്പതാം വയസ്സിലേക്ക്. 1973 ൽ ആരംഭിച്ച ഒ.പി.എ. യുടെ അമ്പതാം വർഷത്തെ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ ഡിസംബർ 25 ന് ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ. റെജി മുഖ്യാതിഥി ആയിരിക്കും.
പാസ്റ്റർ ജോൺസൻ ജോർജ്, ഫിലിപ്പ് ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 491