പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C.A. യുടെ നേതൃത്വത്തിൽ ജനറൽ കൺവൻഷൻ വിളംബര യാത്രയും ലഹരിവിരുദ്ധ സന്ദേശവും ജനു. 26 ന് കൊട്ടാരക്കര മുതൽ തിരുവല്ല വരെ നടക്കും. രാവിലെ പാ. ജോസ് ടി. ജോർജ് (AGMDC CA പ്രസിഡന്റ്) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. തോമസ് ഫിലിപ് (AGMDC സെക്രട്ടറി) വിളംബര യാത്ര ഉത്ഘാടനം ചെയ്യും. പാ. ടി. ജെ. സാമുവേൽ (AGMDC സൂപ്രണ്ട്) മുഖ്യ സന്ദേശം നൽകും. പാ. സാബു ചാരുംമൂട് ആരാധനയ്ക്ക് നേതൃത്വം നൽകും.
Post Views: 592