പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അടൂർ പറന്തൽ കൺവൻഷൻ സെൻ്ററിൽ പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) പന്തലിന്റെ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട് പാ. ഡോ. ഐസക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി. കെ. ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി എന്നിവർ സന്നിഹിതരായായിരുന്നു. പാസ്റ്റർമാരായ ജെ. സജി, റ്റി. വി. തങ്കച്ചൻ എന്നിവർ സങ്കീർത്തനഭാഗം വായിച്ചു.
ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന ജനറൽ കൺവൻഷനിൽ പാസ്റ്റർമാരായ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC), ബാബു ചെറിയാൻ, ജോർജ് പി. ചാക്കോ, ഷാജി യോഹന്നാൻ, ഡോ. എ. കെ. ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും മുഖ്യ പ്രസംഗകരായിരിക്കും.
ഷാബു ജോൺ, അലക്സാണ്ടർ സാമുവേൽ, പ്രസാദ് കോശി, വി. വി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പന്തലിന്റെ ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.
ഫെബ്രുവരി 5 ന് നടക്കുന്ന സംയുക്ത സഭായോഗത്തോട് കൂടി കൺവൻഷൻ സമാപിക്കും.
(വാർത്ത : പാസ്റ്റർ ലിജോ കുഞ്ഞുമോൻ)