Press Release
കുമ്പനാട് : കരുനാഗപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി ജോളി റെജിയെയും സഭാ ഹാളിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖം മൂടി ധരിച്ച എട്ടോളം പേരാണ് ആരാധന സ്ഥലത്ത് കയറി ഭീകരമായി ആക്രമിച്ചത്. സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾ നടത്തുന്നത് ശുഭകരമല്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ പെന്തെക്കോസ്തു സമൂഹം സംഘടന വ്യത്യാസം നോക്കാതെ ഒന്നിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ഷാജി മാറാനാഥ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സജി മത്തായ് കാതേട്ട് , ട്രഷറാർ ഫിന്നി പി. മാത്യു , അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.