മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാൻഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനു. 26 ന് ലഹരി വിരുദ്ധ ബോധവത്കരണ സുവിശേഷ റാലി നടക്കും. മാവേലിക്കരയിൽ രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്ഘാടന സന്ദേശം നൽകുന്ന സമ്മേളനത്തിൽ മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇവാ. അജു അലക്സ് (PYPA സംസ്ഥാന പ്രസിഡന്റ്), പാ. മനു വർഗീസ് (PYPA ആലപ്പുഴ മേഖല പ്രസിഡന്റ്), പാ. അനീഷ് ചെങ്ങന്നൂർ, പാ. സനീഷ് എറമ്പത്ത്, പാ. ഷാജഹാൻ എന്നിവർ സന്ദേശങ്ങൾ നൽകും. മാവേലിക്കരയിൽ നിന്നാരംഭിക്കുന്ന റാലി പുതിയകാവ്, കൊല്ലകടവ്, വെണ്മണി, മാങ്കാംകുഴി, ചുനക്കര വഴി വൈകിട്ട് 6 മണിക്ക് സമാപന സമ്മേളനം ചാരുമൂട്ടിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : സോബിൻ സാമുവേൽ (+91 70129 38442), പാ. സാം ജി. ജോൺ (+91 90486 54671)