![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_161201.jpg?resize=1024%2C685&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_161437.jpg?resize=990%2C567&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_174953.jpg?resize=978%2C601&ssl=1)
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷനായിരുന്ന ഉത്ഘടനയോഗത്തിൽ പാ. ഷിബു തോമസ് (അറ്റ്ലാന്റ) മുഖ്യ സന്ദേശം നൽകി.
സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർമാരായ കെ. എ ഉമ്മൻ, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, ജോൺസൻ ദാനിയേൽ, ബ്രദർ ജോസഫ് മറ്റത്തുകാല, വി.പി തോമസ് എന്നിവർ പ്രാർത്ഥനനയ്ക്ക് നേതൃത്വം കൊടുത്തു.
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_161306.jpg?resize=995%2C593&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_174927.jpg?resize=978%2C596&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_174852.jpg?resize=934%2C596&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_161240.jpg?resize=991%2C546&ssl=1)
ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ജനുവരി 29 ന് രാവിലെ 8 ന് നടക്കുന്ന സംയുക്ത സഭായോഗത്തോടെ മഹായോഗം സമാപിക്കും.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി. സി. തോമസ് (ജനറൽ കൺവീനർ), പാസ്റ്റർമാരായ വൈ. റെജി, ഷിബു .കെ മാത്യു, സജി ജോർജ് (ജോയിന്റ് ജനറൽ കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.