തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ സമാപിച്ചു. ജനു. 23 ന് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്ത മഹായോഗം, ഇന്ന് (ജനു. 29 ന്) നടന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടി സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജ് അദ്ധ്യക്ഷനായിരുന്നു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.
പാ. ഡോ. ഷിബു തോമസ്, പാ. ഫിന്നി ജോസഫ്, പാ. ജോ കുര്യൻ, പാ. ജെയ്സ് പാണ്ടനാട്, പാ. റെജി മാത്യു, പാ. ടി. എം.മാമ്മച്ചൻ, പാ. ബെൻസൺ മത്തായി, പാ. ഡോ. ഷിബു കെ. മാത്യു എന്നിവർ മുഖ്യ പ്രസംഗകരായിരുന്നു.
ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടന്നു.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി. സി. തോമസ് (ജനറൽ കൺവീനർ), പാസ്റ്റർമാരായ വൈ. റെജി, ഷിബു .കെ മാത്യു, സജി ജോർജ് (ജോയിന്റ് ജനറൽ കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.