കുമ്പനാട് : PYPA 2023 – ’26 ലേക്കുള്ള സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് ഐപിസി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ 10 – 4 മണി വരെയാണ് തിരെഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂരാണ് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ. പാ. ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു (അടൂർ) എന്നിവർ റിട്ടർണിങ് ഓഫിസർമാരായും അവരോടൊപ്പം തിരെഞ്ഞെടുപ്പ് പ്രക്രിയകകൾക്കായി പാ. തോമസ് ജോർജ് കട്ടപ്പന, വെസ്ലി പി. എബ്രഹാം, എന്നിവർ ചുമതല വഹിക്കും.
ഇന്ന് ഫെബ്രു. 9 ന് കുമ്പനാട് ചേർന്ന PYPA സംസ്ഥാന കൗൺസിലാണ് തീരുമാനം കൈക്കൊണ്ടത്.
Post Views: 3,673