കാസർഗോഡ് : ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച് വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി. മിഷൻ ഡയറക്ടറും ജാഥ ക്യാപ്റ്റനുമായ പാസ്റ്റർ എബ്രഹാം തോമസ് വൈസ് ക്യാപ്റ്റൻമാരായ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ മേൽവിൻ ജോയ് തുടങ്ങിയവർക്ക് ഫ്ലാഗ് കൈമാറി ഉത്ഘാടനം ചെയ്തു. മുപ്പതോളം പേർ യാത്രയെ അനുഗമിക്കുന്നു. എല്ലാം ജില്ലകളിലും ന്യൂ ഇന്ത്യ ചർച്ച് മിഷൻ ഡിപ്പാർട്ട്മെന്റെ പ്രവർത്തകരും സെന്റെർ തലത്തിൽ ദൈവദാസൻമാരുടെ നേതൃത്വത്തിൽ ഈ സുവിശേഷ യാത്രയിൽ പങ്കെടുക്കുന്നു. സുവിശേഷ ദൗത്യവുമായി ഉള്ള കേരള യാത്ര ഫെബ്രുവരി 13 മുതൽ മാർച്ച് 4 വരെ നടക്കും. തിരുവനന്തപുരം ഗാന്ധി പാർക്കിൽ റാലിയോടെ കൂടെ 4 -)o തീയതി സമാപിക്കും.
Post Views: 338