‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (122)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (122)

പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ക്രിസ്തുവിന്റെ പ്രാതിനിദ്ധ്യ മരണം

1) പാപസംബന്ധമായി ഒരിക്കലായി മരിച്ചു. (അവന്റെ മരണത്തിന്റെ പര്യാപ്തത (റോമാ : 6:10)

2) അഭക്തർക്കും പാപികൾക്കും വേണ്ടി മരിച്ചു (അവന്റെ മരണത്തിന്റെ ഗുണഭോക്താക്കൾ (റോമാ :5:6,8)

3) ക്രിസ്തുയേശു മരിച്ചവൻ, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ (മരണവും പുനഃരുത്ഥാനവും അന്യോന്യപൂരകം (റോമാ : 8:34)  

4) ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു (അവൻ മരിച്ചതിന്റെ കാരണം) 1 കോരി :15:3 

5) എല്ലാവര്ക്കും വേണ്ടി ഒരുവൻ മരിച്ചു (അത് കൊണ്ട് എല്ലാ വിശ്വാസികളും അവനോട് കൂടെ മരിച്ചു) 2 കോരി :5:14

6) അവൻ എല്ലാവര്ക്കും വേണ്ടി മരിച്ചു (വിശ്വാസികൾ അവനായി ജീവിക്കേണ്ടതിന്) 2 കോരി :5:15

7) യേശു മരിക്കയും ഉയിർക്കയും ചെയ്തു (മരിച്ചവരും ജീവനോടിരിക്കുന്നവരും തേജസ്കരിക്കപ്പെടും എന്നതിന്റെ ഉറപ്പ്) 1 തെസ്സ :4:14   

8:35  –  സ്നേഹത്തിൽ നിന്ന് നമ്മെ വേർ പിരിക്കുന്നതാർ ?

“ക്രിസ്തുവിന്റെ സ്നേഹത്തിനും നമുക്കും ഇടയിൽ ഒരു അകലം ഉണ്ടാക്കുവാൻ ആർക്ക് കഴിയും ?” ശത്രു ഉപയോഗിക്കുന്ന 7 ആയുധങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ‘ഏത് നിലയിലുള്ള പരിശോധനകളോ കഷ്ടതകളോ എല്ലാ യുഗങ്ങളിലുമുള്ള ദൈവജനത്തിന്റെ അവകാശമായിരുന്നു. നമ്മോടുള്ള ക്രിസ്തുവിന്റെ സ്നേഹം നശിപ്പിക്കുവാൻ അവയ്ക്ക് കഴിയാഞ്ഞത് പോലെ അവ നമുക്ക് അവനോടുള്ള സ്നേഹവും ചലിപ്പിക്കരുത്. വേർപിരിക്കുന്നതെന്ത് എന്നല്ല ആര് എന്നാണ് ചോദ്യം. താഴെ പറയുന്നവയ്ക്ക് ആളത്വം കല്പിച്ച് പറയുകയാണ്. ദ്വന്ദ യുദ്ധത്തിൽ ആയുധം ധരിച്ച് നിൽക്കുന്ന പടയാളിയെപ്പോലെ ഈ ഏഴ് പേരും നിൽക്കുകയാണ്. ക്രിസ്തുവിന് വേണ്ടി ഇത്രയധികം സഹിച്ച് പൗലോസിൽ നിന്നാണ് ഈ വെല്ലുവിളി ഉയരുന്നതെന്നോർക്കുക. (2 കോരി :11:11-33; 1 കോരി 4:10-13)

കഷ്ടതയോ സങ്കടമോ ഉപദ്രവം : കഷ്ടതയും സങ്കടവും ഉപദ്രവം ഉണ്ടാക്കുന്നു. പട്ടിണി, നഗ്നത. ഉപദ്രവം ക്ഷാമവും നഗ്നതയും വരുത്തുന്നു. ആപത്ത്. പട്ടിണിയുടെയും നഗ്നതയുടെയും ഫലമായ ആപത്ത്. വാൾ. മരണത്തെ കാണിക്കുന്നു. ഈ ഏഴ് കാര്യങ്ങളും പൗലോസിന്റെ അനുഭവത്തിൽ നിന്ന് അടർത്തിയെടുത്ത അനുഭവങ്ങളാണ്. (1 കോരി :4:11-13). കഷ്ടതയനുഭവിക്കുമ്പോൾ ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് ബോധവാന്മാരാകുവാൻ വിഷമമാണ്. അവന്റെ കോപത്തിന്റെ പ്രകടനമാണോ ഈ കഷ്ടത എന്ന് വിശ്വാസി ചിന്തിക്കുന്നു. നമ്മുടെ അർഹത കൊണ്ടല്ല, നാം ക്രിസ്തുവിന്റെതായത്കൊണ്ടാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. ദൈവസ്നേഹം, നാം കഷ്ടത അനുഭവിക്കുന്നതിനാലല്ല ക്രിസ്തു നമുക്ക് വേണ്ടി കഷ്ടമനുഭവിച്ചതിനാലാണ്  വെളിപ്പെടുന്നത്.ഭൗതീക അനുഗ്രഹങ്ങൾ അവന്റെ സ്നേഹത്തിന്റെയോ കഷ്ടത അവന്റെ സ്നേഹരാഹിത്യത്തിന്റെയോ തെളിവല്ല. പിന്നെയോ ക്രൂശാണ് അവന്റെ നിത്യസ്നേഹത്തിന്റെ പ്രദർശനശാല.   

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

10 − 6 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5755527
Total Visitors
error: Content is protected !!