പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ റ്റി. ജെ. സാമുവൽ, പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) യും പകൽ യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ പി. ബേബി, പാസ്റ്റർ റ്റി. എ. വർഗീസ് എന്നിവരും പ്രസംഗിക്കും
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി വരെ പെനിയേൽ ബൈബിൾ സെമിനാരിയിൽ വച്ച് പവർ കോൺഫ്രൻസും ഞായർ 10 മുതൽ 1 മണി വരെ പൊതു ആരാധനയും നടക്കും. പാസ്റ്റർ ഷാജി സാമുവേൽ, സുനിൽ സോളമൻ എന്നിവരുടെ നേത്യത്വത്തിൽ ഉത്തരമേഖല ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നല്കും.
കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു.
ജനറൽ കൺവീനേഴ്സ് : പാസ്റ്റർ റ്റി.റ്റി.ജേക്കബ് എറണാകുളം, പാസ്റ്റർ ഷിബു ഫിലിപ് കട്ടപ്പന, പാസ്റ്റർ.സി.ജെ. സാമുവൽ, തൃശ്ശൂർ.
ലോക്കൽ കോർഡിനേറ്റർ : പാസ്റ്റർ മാത്യു കോരുത് പെരുമ്പാവൂർ
ഫൈനാൻസ് : പാസ്റ്റർ.എം. റ്റി. സൈമൺ എർണാകുളം, പാസ്റ്റർ.എഡ്വിൻ ജോസ് അടിമാലി, പാസ്റ്റർ.ജോബി ജോസഫ് കുമിളി, പാസ്റ്റർ.റോയിസൺ ജോണി
പ്രാർത്ഥന : പാസ്റ്റർ.പി. റ്റി. കുഞ്ഞുമ്മൻ, ആലുവ
തിരുവത്താഴം : പാസ്റ്റർ.പ്രസാദ് കോശി തൊടുപുഴ, പാസ്റ്റർ.ജോൺ മാത്യു
ഓഫറിങ്ങ് : പാസ്റ്റർ ഇ. ജി. ജോസ് കുന്നംകുളം
സ്റ്റേജ് അറേജ്മെൻറസ് : പാസ്റ്റർ പ്രാകാശ് ജോൺ ചാലക്കുടി
ലൈറ്റ്, സൗണ്ട് & പന്തൽ : പാസ്റ്റർ മാത്യു കോരുത്, പാസ്റ്റർ ജെ. ജോസഫ് മുവാറ്റുപുഴ.
വോളൻ്റിയേഴ്സ് : പാസ്റ്റർ.എം. വി. ജോമോൻ ഇടുക്കി
ഫുഡ് & അക്കമഡേഷൻ : പാസ്റ്റർ.ഷിജു വർഗീസ് നെടുംകണ്ടം, പാസ്റ്റർ.എൻ.ജി.രാജു.
ട്രാൻസ്പോർട്ടേഷൻ : പാസ്റ്റർ.ജോബി ജോസഫ്, പാസ്റ്റർ.വിൻസൻ്റ് സാം
പബ്ലിസിറ്റി & മീഡിയ : പാസ്റ്റർ ഷിൻസ് പീ. റ്റി.
ഈ കമ്മറ്റിയോടൊപ്പം വിവിധ സെക്ഷനുകളിൽ നിന്ന് ദൈവദാസൻമാരും വിശ്വാസികളും ചേർന്ന് പ്രവർത്തിക്കുന്നു.
തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയിലെ പതിനാല് സെക്ഷനുകളിലായി 240 ലധികം സഭകളുടെ ആത്മീയ സംഗമമായിരിക്കും ഈ കൺവൻഷൻ.