മാഞ്ചസ്റ്റർ : 20 -മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഏപ്രിൽ 9 ന് നടന്ന പൊതു ആരാധനയോടെ അനുഗ്രഹമായി സമാപിച്ചു. കോൺഫറൻസ് MPA UK പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വി. റ്റി. ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ ശുശ്രുഷിച്ചു. മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവർക്കൊപ്പം എം. പി. എ. ക്വയറും ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിൽ ടാലന്റ് ടെസ്റ്റ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിക്ടറി വർഷിപ് സെൻ്റർ ഓക്സ്ഫോർഡ് ഈ വർഷത്തെ ഓവറോൾ കിരീടം കരസ്ഥമാക്കി.
(വാർത്ത : പോൾസൺ ഇടയാട്ട്, UK)
Post Views: 782