കുമ്പനാട് : പി.വൈ.പി.എ. കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ യൂത്ത് പവർ കോൺഫറൻസ്, ‘നിറവ് -2023’ പി.വൈ.പി.എ കോട്ടയം മേഖലയുടെ സഹകരണത്തോടെ മെയ് 20ന് രാവിലെ 9 മുതൽ ഐപിസി കോട്ടയം തീയോളോജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർമാരായ രാജു ആനിക്കാട്, രാജു മേത്ര, പ്രിൻസ് തോമസ് റാന്നി, എബി പീറ്റർ, സജി കാനം എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സാമുവേൽ വിൽസൺ, ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി, ബിജോയ് തമ്പി, ഡാനിയേൽ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നയിക്കും.
Post Views: 1,073