മേപ്രാൽ IPC നവതി ഉദ്ഘാടനം ഇന്ന് (മെയ്‌ 28 ന്)

തിരുവല്ല : ഒൻപത് പതിറ്റാണ്ടിന്റെ യൗവനത്തിൽ ഐപിസി മേപ്രാൽ സഭ. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുന്‍ ജനറല്‍ പ്രസിഡന്റും ഐപിസി തിരുവല്ല സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ. സി. ജോണ്‍ നവതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (മെയ്‌ 28 ന്) നിര്‍വഹിക്കും. പാസ്റ്റർ ബിജു ഏബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് ചരിത്ര സംഗ്രഹവും ജനറൽ കൺവീനർ പി. ജെ. ഏബ്രഹാം നവതി പദ്ധതികളും അവതരിപ്പിക്കും. ഹെബ്രോൻ വോയ്സ് ഗാനശുശ്രൂഷ നടത്തും.

1933-ല്‍ നിരണം കണ്ടങ്കേരില്‍ പാസ്റ്റര്‍ കെ. ജി. ചാക്കോയാണ് ആദ്യ പെന്തക്കോസ്ത് പ്രവര്‍ത്തകനായി മേപ്രാലില്‍ എത്തുന്നത്. ആ സമയങ്ങളില്‍ പ്ലാമൂട്ടില്‍ ഹാനോക്ക്‌സാറിന്റെ നേതൃത്വത്തിലുള്ള ദൈവസഭയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതിനു മുന്‍പ് വേര്‍പ്പെട്ട ഉപദേശങ്ങളുമായി ബ്രദറണ്‍ സുവിശേഷകരും മഹാകവി കെ. വി. സൈമണ്‍സാറും മേപ്രാലില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. 

മേപ്രാല്‍ പള്ളിക്ക് സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ആണ് ആദ്യ ഐപിസി കൂട്ടായ്മ തുടങ്ങുന്നത്. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ലീഡറായ പാസ്റ്റര്‍ കെ. ഇ. ഏബ്രഹാം മേപ്രാലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കുകയും തന്റെ സ്വീഡന്‍ സുവിശേഷ പര്യടനം കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ മേപ്രാല്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ സഹായിക്കുകയും ആരാധനയും കുട്ടായ്മയും ആരംഭിക്കുകയും ചെയ്തു.

നവതിയുടെ ഭാഗമായി ഭവന പദ്ധതി, വിവാഹ സഹായം, തയ്യല്‍ മെഷിന്‍ വിതരണം, വീല്‍ചെയർ വിതരണം, ചികില്‍സാ സഹായം, വടക്കേന്ത്യൻ മിഷൻ സഹായം, വിദ്യാഭ്യാസ സഹായം, സ്‌കൂള്‍ കിറ്റ്, സ്മരണിക, ഡയറക്ടറി, മുറ്റത്ത് കണ്‍വന്‍ഷനും പരസ്യയോഗങ്ങളും, വാര്‍ഷിക കണ്‍വന്‍ഷൻ, ചില്‍ഡ്രന്‍സ് ഫെസ്റ്റ്, മദ്യത്തിനും മയക്കുമരുന്നിനും മറ്റ് സമൂഹികതിന്മകൾക്കും എതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുമെന്ന് ജോയിൻ്റ് കൺവീനർ പാസ്റ്റർ അജു അലക്സ് അറിയിച്ചു.

നവതി സമാപന സമ്മേളനം 2024 ഏപ്രിലിൽ നടക്കും.

(വാർത്ത : ജോജി ഐപ്പ് മാത്യൂസ്)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

seventeen − fourteen =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

no event

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5868382
Total Visitors
error: Content is protected !!