കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എ യുടെ സംസ്ഥാന സമിതിയിൽ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ് തുടങ്ങി ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ജൂൺ 19 നാണ് PYPA കേരള സ്റ്റേറ്റ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.
എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ്, PYPA അംഗത്വം ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം പുതുക്കുക, മൂന്ന് വർഷത്തെ അംഗത്വം എടുക്കുന്ന എല്ലാവർക്കും ആദ്യത്തെ ഒരു വർഷം സംസ്ഥാന സമിതി കോംപ്ലിമെന്ററിയായി നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷ, ലോക്കൽ തലം മുതൽ സ്റ്റേറ്റ് തലം വരെയുള്ള ഭരണനിർവ്വഹണ പ്രവർത്തനങ്ങളെ കോർത്തിണക്കുന്ന വിശാലമായ വെബ്പോർട്ടൽ സംവിധാനം, എല്ലാ അംഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ, സംസ്ഥാന താലന്ത് പരിശോധന പൂർണമായും ഡിജിറ്റലൈസ് ചെയ്യും, നിറവ് 2k23 യൂത്ത് പവർ കോൺഫറൻസിന്റെ രണ്ടാം പതിപ്പ് ജൂലൈ 1ന് തിരുവനന്തപുരത്ത്, സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്റ്റ് പൂർണ്ണമായും PYPA അംഗങ്ങളുടെ മാത്രം പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനങ്ങൾ.
(വാർത്ത : പി.വൈ.പി.എ കേരള സ്റ്റേറ്റ്)