പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്, കൗൺസിലിംഗ് ജേണൽ പ്രകാശനം ചെയ്തു. ജൂൺ 20 ചൊവ്വാഴ്ച, ബഥേൽ ബൈബിൾ കോളജിന്റെ 2023 – 2024 അദ്ധ്യയന വർഷത്തെ ഓപ്പണിംഗ് സെറിമണിയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക് വി. മാത്യു ആദ്യ കോപ്പി സഭാ സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേലിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോക്ടർ സന്തോഷ് ജോൺ (കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ) ജനറൽ എഡിറ്ററായും റവ. കെ. എസ്. സാമുവേൽ (സെക്രട്ടറി) സാം പി. മാത്യു (ട്രഷറർ) ഡോക്ടർ ഐസക് വി. മാത്യു, ഡോക്ടർ ജയിംസ് ജോർജ്ജ് എന്നിവർ ജേണലിന് പിന്നിൽ പ്രവർത്തിക്കുന്നു.
ഇംഗ്ലിഷ് ഭാഷയിലുള്ള ജേണൽ എല്ലാ ജൂണിലും ഡിസംബറിലുമാണ് പ്രസിദ്ധീകരിക്കുന്നത്.
കോപ്പികൾക്ക് ബന്ധപ്പെടേണ്ട വിലാസം : ജനറൽ എഡിറ്റർ,
എ. ജി. ജേണൽ ഓഫ് കൗൺസലിംഗ്,
പോസ്റ്റ് ബോക്സ് നമ്പർ 53,
പുനലൂർ 691305.
ഫോൺ : 0091 94461 93004