ഇംഗ്ലണ്ട് : കവൻട്രി വർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സംഗീത വിരുന്ന് ‘എക്സ്റ്റോൾ -23’ വില്ലെൻ ഹാൾ സൊഷ്യൽ ക്ലബ് , സിവി3 3ബിബി, കവൻട്രിയിൽ വച്ച് ജൂലൈ 8 ന് 3.30 മുതൽ നടക്കും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാനും, മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യുകെയുടെ പ്രെസിഡന്റും ആയ റവ. ബിനോയ് എബ്രഹാം ഉൽഘടനം നിർവഹിക്കുകയും വചന ശുശ്രുഷ നിർവഹിക്കുകയും ചെയ്യും. ജോയൽ പടവത്ത് , കവന്ററി വർഷിപ് സെന്റർ ക്വയറിനോട് ചേർന്നു ആരാധനക്ക് നേതൃത്വം നൽകും. ഗായകർ ടീനാ ജോയ്, വിവിൻ ഗ്ലോറൻസ്, ബിനി മാത്യു എന്നിവർ പങ്കെടുക്കും. പാ. ജിജി തോമസ്, രാജേഷ് വര്ഗീസ് (ക്വയർ കോർഡിനേറ്റർ), ലിനോ പി. ജോൺ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും
Post Views: 607