ഇടയ്ക്കാട് : ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പുത്രികാസംഘടനകളായ സൺഡേസ്കൂൾ, ക്രൈസ്റ്റ് അംബാസഡേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ എന്നിവയുടെ സംയുക്ത വാർഷികം സെപ്തംബർ 3ന് വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സഭാഹാളിൽ നടക്കും. കുട്ടികൾ അവതരിപ്പിക്കുന്ന പുതുമയാർന്ന പരിപാടികൾ വാർഷികത്തിൽ ശ്രദ്ധേയമാകും. സഭയിലെ വിമൺസ് മിഷണറി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സഭാപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, യുവജന സംഘടനാ മുൻകാല പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ ടീം പ്രോഗ്രാമുകൾ വാർഷികയോഗത്തെ അതുല്യമാക്കും. സഭാ -പുത്രികാസംഘടനാ പ്രവർത്തകർ നേതൃത്വം നല്കും.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 344