കാട്ടൂർ : അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂർ ഏ. ജി. ചർച്ചിൽ നടക്കും. പാസ്റ്റർ മനോജ് വി. കെ. യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രീ ശിഖിവാഹന (പഞ്ചായത്ത് മെമ്പർ) ക്യാമ്പ് ഉത്ഘാടനം ചെയ്യും. 12 വയസ്സിന് മുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ലഭിക്കുന്നത്. ഡോ. ജെസ്ലി എബ്രഹാം MD., ഡോ. റിജോയ് ജോർജ് MBBS എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാം ടി. ബേബി (+91 94960 59937), ജോസെഫ് കെ. ഓ. (+91 95625 40252)
Post Views: 339