യുകെ : അസംബ്ലീസ് ഓഫ് ഗോഡ് മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG- UK യുടെ ആഭിമുഖ്യത്തിൽ മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഒക്ടോബർ 7, 8 തിയതികളില്‍ നടക്കും. പാസ്റ്റർ എൻ പീറ്റർ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ജോൺലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ ചർച്ച് പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. രാവിലെ 11 മണി മുതൽ 2 മണി വരെയും വൈകുന്നേരം 5.00 മണി മുതൽ 8:30 വരെയും പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോങ് സൈറ്റ്, അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സമീപമുള്ള ജെയിൻ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് കോൺഫ്രൻസ് നടക്കുക. മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408
Post Views: 280