വാളകം : പി വൈ പി എ വാളകം സെന്റർ താലന്ത് പരിശോധന ഒക്ടോബർ 24 ചൊവ്വാഴ്ച, ഐ പി സി വാളകം ഹെബ്രോൻ ഹാളിൽ നടന്നു. ഐപിസി വാളകം സെന്റർ മുൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ ഐ പി സി വാളകം ഹെബ്രോൻ സഭ വിജയികളായി. ഐപിസി ബെഥേൽ പഴന്തോട്ടം സഭ രണ്ടാം സ്ഥാനവും, ഐപിസി ശാലേം പുത്തൻകുരിശ് സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 17 സഭകളിൽ നിന്ന് 140 യുവജനങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ ഐപിസി ശാലേം പുത്തൻകുരിശ് സഭാംഗം ചെറിയാൻ ഫിലിപ്പ് ബോബൻ വ്യക്തിഗത ചാമ്പ്യനായി. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിജിറ്റലായി ആദ്യമായി നടന്ന താലന്ത് പരിശോധനയ്ക്ക് സിബിൻ ചാരപ്പറമ്പിന്റെ നേതൃത്വത്തിലുള്ള താലന്ത് കമ്മിറ്റി നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫി പിവൈപിഎ വാളകം സെന്റർ പ്രസിഡന്റ് ഏബൽ പോൾ കുര്യാക്കോസ് വിതരണം ചെയ്തു.
Post Views: 517